ഗോദയിലെ കഥകൾ

ചില കാര്യങ്ങള് മാതൃഭാഷയി തന്നെ പറയണം. ആയതിനാൽ ഈ പോസ്റ്റ്റ്റ് മലയാളത്തിലായിരിക്കും.തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം.
കുറച്ചു വൈകിയാണെങ്കിലും 'ഗോദ'('Godha')  കണ്ടു. *പടം കാണാത്തവർ തുടര്ന്നു വായിച്ചാല് സസ്പെൻസ് പൊളിയും.*

ബേസിൽ ജോസഫ് ഇന്ന് കേരളത്തിൻറെ അഭിമാനമാണ്, ആ നാടിന് അദിതി എന്നപോലെ.അദ്ദേഹം സിനിമ പഠിച്ചിട്ടില്ല, പക്ഷേ സിനിമയോടുള്ള അഭിനിവേശവും അധ്വാനവും വിജയം നേടിക്കൊടുത്തു. നമ്മുടെ കേരളത്തിലും 'Dangal' പോലെയുള്ള ചിത്രങ്ങൾ ഉണ്ടാകും, അവ പ്രേക്ഷകർ വിജയിപ്പിക്കും, എന്നതിനുള്ള തെളിവാണ് ഈ സിനിമ (ഗുസ്തിയുടെ ബന്ധത്തിൽ മാത്രമാണ് Dangal നെ കുറിച്ച് പറഞ്ഞത് ). 'കുഞ്ഞിരാമായണം' ചിരിപ്പടക്കം ആയിരുന്നു എങ്കിൽ 'ഗോദ' സ്വപ്നങ്ങളേ കുറിച്ചുള്ള ഒരു സിനിമ ആണ്.
 ഗുസ്തിയും പ്രണയവും മാറ്റി വെച്ചാൽ കുറച്ചു മനുഷ്യരുടെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കഥയാണ് ഗോദയിൽ അരങ്ങേറുന്നത്.ഗുസ്തിയുടെ  വലിയൊരു ചരിത്രം ഉള്ള നാട്ടിൽ ആ കായികത്തിനു വീണ്ടും പിറക്കാൻ ഒരു മറുനാടൻ പെണ്കുട്ടിയുടെ ദൃഢനിശ്ചയം സഹായമായി. വമീഖ ഗബ്ബിയുടെ ഒരു ക്ലോസ് അപ്പ്‌ ഷോട്ട് ഉണ്ട് ആദ്യ പകുതിയിൽ - പ്രായപൂർത്തിയായ എല്ലാ ഇന്ത്യക്കാരി പെൺകുട്ടികൾക്കും വേണ്ടി അവൾ സംസാരിക്കുന്ന കുറച്ചു നിമിഷങ്ങൾ. ഒരു നായകൻ എന്ന നിലയിൽ ഒരു പടി പിന്നോട്ട് വെച്ചു ടോവിനോ വമീഖയ്ക്ക് സ്പോറ്‌ലൈറ് കൊടുത്തത് പ്രശംസനീയം.
അതിനിടയിൽ നാട്ടുകാർ തമ്മിലുള്ള ഉരസലുകളും സ്ഥലത്തെ പ്രധാന ഗുസ്തി ക്യാപ്റ്റൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, ഒടുവിൽ ദീർഘകാലത്തെ സ്വപ്നം സഫലമാകുന്നതും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ത്യയിലെ ക്രിക്കറ്റ്‌ പ്രേമികളുടെ ദൈവമായ സച്ചിനും ചിത്രത്തിന്റെ സന്ദേശത്തെ ഉയർത്തുന്നു.
ഇതിനുള്ളിൽ ഹിറ്റ്‌ ആയ 'ബീഫ് ' സീനിലെ പശ്ചാത്തലം ഡയലോഗ് ന്  ഉതകുന്ന ശബ്ദങ്ങൾ കൊടുത്തത് കലക്കി. അതുപോലെ അവസാനത്തെ രംഗവും.
ഷാൻ റഹ്മാൻ ഏറെ കാലത്തിനു ശേഷം  സിനിമയിലെ ശബ്ദലേഖനം കൊണ്ട് കൊണ്ട് നമ്മെ വിസ്മയിപ്പിച്ചു.'ആരോ നെഞ്ചിൽ' എന്ന ഗാനം ഇറങ്ങിയ ഉടൻ ഹിറ്റ്‌ ആയെങ്കിലും തിയേറ്ററിൽ കേട്ടപ്പോൾ ആണ് എനിക്ക് ശെരിക്കും ആസ്വദിക്കാൻ കഴിഞ്ഞത്.
ചിത്രത്തിൽ രോമാഞ്ചം തരുന്ന  പല ഡയലോഗ്ഉകളുംനിമിഷങ്ങളും  ഉണ്ട്, മിക്കതും രഞ്ജി പണിക്കരുടേതാണ്. തന്റെ രണ്ടാം സംരംഭത്തിലും ബേസിൽ ജോസഫ്‌ ഹാസ്യവും സൌഹൃദവും മറക്കുന്നില്ല. ഒരു കാര്യം കൂടി അദിതിയുടെ കഥ നമ്മെ ഓര്മിപ്പിക്കുന്നു - സ്വപ്നങ്ങളേ യാഥാർഥ്യമാക്കാൻ നമ്മുടെ സുഖങ്ങളൊക്കെ വെടിയേണ്ടി വരും എന്നത്. സത്യത്തിൽ നമ്മളൊക്കെ മാനത്ത് കാണുന്ന സ്വപ്‌നങ്ങൾ നടക്കാതെ എവിടെ പോകാൻ ?ഈ സംവിധായകന്റെ ജീവിതം തന്നെ അതിനു സാക്ഷ്യമല്ലേ ?


Comments

Popular posts from this blog