ഗോദയിലെ കഥകൾ
ചില കാര്യങ്ങള് മാതൃഭാഷയി ൽ തന്നെ പറയണം. ആയതിനാൽ ഈ പോസ്റ്റ്റ്റ് മലയാളത്തിലായിരിക്കും.തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം. കുറച്ചു വൈകിയാണെങ്കിലും 'ഗോദ'('Godha') കണ്ടു. *പടം കാണാത്തവർ തുടര്ന്നു വായിച്ചാല് സസ്പെൻസ് പൊളിയും.* ബേസിൽ ജോസഫ് ഇന്ന് കേരളത്തിൻറെ അഭിമാനമാണ്, ആ നാടിന് അദിതി എന്നപോലെ.അദ്ദേഹം സിനിമ പഠിച്ചിട്ടില്ല, പക്ഷേ സിനിമയോടുള്ള അഭിനിവേശവും അധ്വാനവും വിജയം നേടിക്കൊടുത്തു. നമ്മുടെ കേരളത്തിലും 'Dangal' പോലെയുള്ള ചിത്രങ്ങൾ ഉണ്ടാകും, അവ പ്രേക്ഷകർ വിജയിപ്പിക്കും, എന്നതിനുള്ള തെളിവാണ് ഈ സിനിമ (ഗുസ്തിയുടെ ബന്ധത്തിൽ മാത്രമാണ് Dangal നെ കുറിച്ച് പറഞ്ഞത് ). 'കുഞ്ഞിരാമായണം' ചിരിപ്പടക്കം ആയിരുന്നു എങ്കിൽ 'ഗോദ' സ്വപ്നങ്ങളേ കുറിച്ചുള്ള ഒരു സിനിമ ആണ്. ഗുസ്തിയും പ്രണയവും മാറ്റി വെച്ചാൽ കുറച്ചു മനുഷ്യരുടെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കഥയാണ് ഗോദയിൽ അരങ്ങേറുന്നത്.ഗുസ്തിയുടെ വലിയൊരു ചരിത്രം ഉള്ള നാട്ടിൽ ആ കായികത്തിനു വീണ്ടും പിറക്കാൻ ഒരു മറുനാടൻ പെണ്കുട്ടിയുടെ ദൃഢനിശ്ചയം സഹായമായി. വമീഖ ഗബ്ബിയുടെ ഒരു ക്ലോസ് അപ്പ് ഷോട്ട് ഉണ്ട് ആദ്യ പകുതിയിൽ - പ്രായപൂർത്തിയായ ...